Wednesday, April 4, 2012

Killer food




പ്രിയ സുഹൃത്തുക്കളെ..നമുക്ക് വിശപ്പടക്കുന്നതോടൊപ്പം ശരീര വളര്‍ച്ചക്കും കേടുപാടുകള്‍ തീര്‍ക്കുവാനും ശക്തിയും ഊര്‍ജവും പ്രദാനം ചെയ്യുവാനും ഭക്ഷണം അത്യന്താപെക്ഷിതമാണ്. എന്നാല്‍ ഈ ഭക്ഷണം തീന്‍ മേശയിലെ കൊലയാളികള്‍ ആകുമ്പോള്‍ ഇവ കൊണ്ടുള്ള പ്രയോജനം വിപരീത ഫലമായി മാറുന്നു. അതായതു ഇന്ന് നാം പോന്നു വില കൊടുത്തു വാങ്ങുന്ന പല ഭക്ഷണ സാധനങ്ങളും രോഗങ്ങള്‍ സമ്മാനിക്കുന്ന കൊലയാളികള്‍ ആയി പര്യവസാനിക്കുന്നു. ഇങ്ങിനെ വില കൊടുത്തു മാറാരോഗങ്ങള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ ദൈവത്തിന്റെ സ്വന്തം നാടായ, സാക്ഷരതയില്‍ ഒന്നാം സ്ഥാനത് നില്‍ക്കുന്ന നമ്മുടെ കേരളം ആണെന്നറിയുമ്പോള്‍ ലജ്ജിച്ചു തല താഴ്തനെ നമുക്ക് കഴിയൂ.

ഇതില്‍ ഏറ്റവും അപകടകാരികള്‍ ഡാല്‍ഡ, പഞ്ചസാര, മൈദ എന്നിവയാണ്. പണ്ട് കാലത്ത് ബേക്കറികളില്‍ മാത്രമാണ് ഈ മൂന്ന് വസ്തുക്കളും ഉപയോഗിചിരുന്നതെങ്കില്‍ ഇന്ന് നമ്മുടെ അടുക്കളയില്‍ മുഖ്യ ഭക്ഷണക്കൂട്ടുകളാണ് ഇവ. ഡാല്‍ഡ അടക്കമുള്ള വനസ്പതികള്‍ മാരകമായ വിഷങ്ങളാണ്. കാരണം വെജിറ്റബിള്‍ എണ്ണ കളെ നെയ്യ് പോലെ കട്ടിയുള്ളതാക്കാന്‍ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വ്യവസായമായി ഈ പ്രക്രിയ നടത്തുമ്പോള്‍ വ്യവസായികളുടെ കച്ചവട കഴുകക്കണ്ണുകള്‍ കൊല്ല ലാഭത്തിലേക്ക് ഉറ്റു നോക്കുന്നു. അതിനായി എണ്ണയെ നെയ്യുപോലെയാക്കുന്ന രാസ പ്രവര്‍ത്തനം വേഗത്തില്‍ നടക്കാനായി ഒരു രാസത്വരകം ഉപയോഗിക്കുന്നു. ഇത് നിക്കല്‍ പൊടിയാണ്. നിക്കല്‍ മനുഷ്യ ശരീരത്തില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷത്തെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. കരള്‍ ആവാഹിച്ചു ഈ വിഷത്തെ കരളില്‍ ഒതുക്കി നിര്‍ത്തും. ഈ പ്രക്രിയ പല പ്രാവശ്യം നടക്കുമ്പോള്‍ കരള്‍ ക്ഷീണിക്കും. അങ്ങിനെ കരളിനു ആവശ്യമായ വസ്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച് പിതാ നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തല്ലും ഈ പുറം തള്ളലാണ് മഞ്ഞപ്പിതമായി മാറുന്നത്. ഇതിനു കാരണം കരളില്‍ അടിഞ്ഞു കൂടുന്ന അഴുക്കു തന്നെയാണ്.

പഞ്ചസാരയിലൂടെയും മറ്റുമായി രക്തത്തിലേക്ക് ചേര്‍ന്ന ചില വിഷങ്ങളെ കിഡ്നി കള്‍ക്കും പുറം തള്ളാന്‍ കഴിയാതെ വരും. അവയെ ത്വക്കിലേക്ക് മാറ്റപ്പെടും അങ്ങിനെ തോലിയിലൂടെ ഈ മാലിന്യങ്ങള്‍ വിസ്ര്ജിക്കപ്പെടും ഇത് തൊലിയുടെ ജോലിയല്ല. മനുഷ്യന്റെ തെറ്റായ ജീവിത രീതിയിലൂടെ പഞ്ഞെന്ദ്രിയങ്ങളിലെ സ്പര്‍ശന ഇന്ദ്രിയമായ തൊലിയെ വിസര്‍ജന കേന്ത്രമാക്കി മനുഷ്യന്‍ മാറ്റിയെടുക്കുന്നു. തോലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജനമാണ് സകല ത്വക്ക് രോഗങ്ങള്‍ക്കും കാരണം.

ഡാല്‍ഡ ബ്രഡില്‍ പുരട്ടി ഭക്ഷിക്കാന്‍ കൊടുത്ത വെള്ള എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ കണ്ട ഫലം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഒന്നാം തലമുറക്കാര്‍ എലികളില്‍ കുറെ എണ്ണത്തിന് കാഴ്ച ശക്തി ഉണ്ടായിരുന്നില്ല. രണ്ടാം തലമുറക്കാരില്‍ വണ്ട്യത കാണാന്‍ കഴിഞ്ഞു. മൂന്നാം തലമുറക്കാരില്‍ അവ നില നിലക്കാന്‍ തന്നെ പ്രയാസപ്പെട്ടു.

ഇത് പോലെ മറ്റു ഭക്ഷണ സാധനങ്ങളില്‍ ഒരു പാട് വിഷാംശങ്ങള്‍ ഉണ്ട്. ഇവയെല്ലാം നാം തിരിച്ചറിഞ്ഞു ഈ വിഷങ്ങളെല്ലാം നിര്‍ബന്ദ്ധമായും ഒഴിവാക്കണം.
അത് പോലെ മൈദ നമ്മുടെ ശരീരത്തില്‍ കൂടുതലായി ചെന്നാല്‍ അത് നമ്മുടെ ശരീരത്തിന്റെ മൊത്തം സന്തിലനവസ്തക്ക് തന്നെ ദോഷം സംഭവിക്കും. മൈദ കൊണ്ടുള്ള ഭക്ഷണങ്ങള്‍ മെല്ലെ ദഹിക്കുന്നത് കാരണം കൂടുതല്‍ ജലാംശം വേണ്ടി വരും. അതുകൊണ്ട് വചന രസങ്ങള്‍ക്ക് അന്നജത്തെ എളുപ്പത്തില്‍ വിഘടിപ്പിക്കുവാന്‍ സാധ്യമല്ല. അമല രസങ്ങള്‍ അളവില്‍ ഉല്‍ പാദിപ്പിക്കേണ്ട ദഹനെന്ദ്രിയ വ്യൂഹത്തിന്റെ കാര്യക്ഷമത കുറക്കാന്‍ ഇടയാക്കും. ഇത് ഒരു പാട് രോഗങ്ങള്‍ ഉണ്ടാവാന്‍ ഇടയാക്കുന്നു. പോരാട്ട മൈദ കൊണ്ടുണ്ടാകുന്ന ഒരു ഉല്പന്നം ആണ്. ഇത് ശരീരത്തില്‍ ഒരുപാട് രോഗങ്ങള്‍ക്ക് വഴിവേക്കുന്നുണ്ട്. അതുപോലെ പഞ്ചസാര, വെളുത്ത വിഷം എന്നാണ് ഇതിനെ പൊതുവേ വിലയിരുത്തപ്പെടുന്നത്. ശര്‍കരയും പഞ്ഞസാരരയും ഒരേ സസ്യത്തിന്റെ നീരില്‍ നിന്ന് തന്നെ ഉണ്ടാക്കുന്നതാണ്. ശര്‍കര ഉണ്ടാക്കുന്ന ആ ഒരു സ്റ്റേജില്‍ നിന്നും നാം കാണുന്ന രൂപത്തിലേക്ക് പഞ്ചസാര എത്തുന്നതില്‍ ഒരു പാട് കെമിക്കല്‍ സ്റ്റേജ് കഴിഞ്ഞിട്ടാണ്. അതില്‍ ശരീരത്തില്‍ ഒരുപാടു രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണ മുണ്ടാക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്..നാം നമ്മുടെ നിത്യാഹരങ്ങളില്‍ നിന്നും ഇവ വര്‍ജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. [link]

Share/Bookmark

0 Comments:

Post a Comment

Download Question paper and syllabus